Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JensSpahn

Europe

ജ​ർ​മ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​ൻ ഭൂ​ച​ല​നം; യെ​ൻ​സ് സ്പാ​ൻ രാ​ജി​വ​ച്ചു, മ​ന്ത്രി​സ​ഭ​യി​ലും സി​ഡി​യു​വി​ലും അ​ഴി​ച്ചു​പ​ണി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു / സി​എ​സ്യു പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പ് നേ​താ​വ് യെ​ൻ​സ് സ്പാ​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​ൻ​സ​ല​ർ ഫ്രി​ഡ്രി​ഷ് മെ​ർ​ട്സ് മ​ന്ത്രി​സ​ഭ​യി​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലും വ​ൻ അ​ഴി​ച്ചു​പ​ണി പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബെ​ർ​ലി​നി​ലെ ചാ​ൻ​സ​ല​റി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ മെ​ർ​ട്സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ജ​ർ​മ​നി​യി​ൽ നി​യ​മ​വി​രു​ദ്ധ​വും സി​ഡി​യു ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​തു​മാ​യ വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണം വ​ഴി അ​മേ​രി​ക്ക​യി​ൽ വ​ച്ച് ത​നി​ക്കും പ​ങ്കാ​ളി​ക്കും കു​ഞ്ഞ് ജ​നി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് യെ​ൻ​സ് സ്പാ​ൻ സി​ഡി​യു / സി​എ​സ്‌​യു പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പ് നേ​തൃ​സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ൾ

തോ​ർ​സ്റ്റ​ൻ ഫ്രെ​യ്: നി​ല​വി​ലെ ചാ​ൻ​സ​ല​റി ചീ​ഫ് സ്ഥാ​നം ഒ​ഴി​ഞ്ഞ് സി​ഡി​യു / സി​എ​സ്‌​യു പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പി​ന്‍റെ പു​തി​യ നേ​താ​വാ​കും.

നീ​ന വാ​ർ​ക്ക​ൻ: നി​ല​വി​ലെ ഫെ​ഡ​റ​ൽ ആ​രോ​ഗ്യ മ​ന്ത്രി​യാ​യ നീ​ന വാ​ർ​ക്ക​ൻ പു​തി​യ ചാ​ൻ​സ​ല​റി ചീ​ഫാ​യി നി​യ​മി​ത​യാ​കും. ജ​ർ​മ​ൻ ച​രി​ത്ര​ത്തി​ൽ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന നേ​ട്ട​വും അ​വ​ർ സ്വ​ന്ത​മാ​ക്കും.

കാ​ർ​സ്റ്റ​ൻ ലി​ന്നെ​മാ​ൻ: സി​ഡി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ർ​സ്റ്റ​ൻ ലി​ന്നെ​മാ​ൻ പു​തി​യ ഫെ​ഡ​റ​ൽ ആ​രോ​ഗ്യ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

ഫി​ലി​പ്പ് അം​തോ​ർ: ഫെ​ഡ​റ​ൽ-​സം​സ്ഥാ​ന ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​കും.

പു​തി​യ മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക നി​യ​മ​ന ബു​ധ​നാ​ഴ്ച ന​ട​ക്കും. സെ​പ്റ്റം​ബ​റി​ൽ ചേ​രു​ന്ന ബു​ണ്ടെ​സ്റ്റാ​ഗി​ന്‍റെ ആ​ദ്യ സ​മ്മേ​ള​ന​വാ​ര​ത്തി​ൽ അ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ൽ​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടു​ത​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും ചാ​ൻ​സ​ല​ർ മെ​ർ​ട്സ് വ്യ​ക്ത​മാ​ക്കി.

ജ​ന​പ്രീ​തി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം

അ​ധി​കാ​ര​ത്തി​ലെ​ത്തി ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ജ​ർ​മ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ചാ​ൻ​സ​ല​ർ മെ​ർ​ട്സി​ന്‍റെ ജ​ന​പ്രീ​തി ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മേ​യി​ൽ പു​റ​ത്തു​വ​ന്ന സ​ർ​വേ പ്ര​കാ​രം സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വെ​റും 13 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തീ​വ്രവ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ജ​ന​പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ മു​ഖ​ങ്ങ​ളെ മു​ൻ​നി​ര​യി​ലി​റ​ക്കി സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​അ​ഴി​ച്ചു​പ​ണി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up